കഴക്കൂട്ടം പുല്ലാട്ടുകരി ക്ഷേത്രത്തിന് സമീപം ലക്ഷം വീട് കോളനിയിൽ പൊളപ്പൻ കുട്ടൻ എന്ന രാജു (42) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റത്തെ തുടർന്നാണ് അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നത്.ആട്ടോ ഡ്രൈവറും കൊല്ലപ്പെട്ട രാജുവിന്റെ അനുജനുമായ പ്രതി രാജ (35) യെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
സൗമ്യയാണ് മരിച്ചയാളുടെ ഭാര്യ.