കോട്ടയത്ത് എൻസിസി ഗ്രൂപ്പ് കമാൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി







കോട്ടയം: എൻസിസി കോട്ടയം ഗ്രൂപ്പ്‌ കമാൻഡർ ബ്രിഗേഡിയർ എം.എൻ സാജൻ (56) ആണ് മരിച്ചത്.
കോട്ടയം കഞ്ഞിക്കുഴിയിലെ ഓഫീസിസിലെ ഓഫീസേഴ്സ് മെസിനോട് ചേർന്ന സ്വകാര്യ മുറിയിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.30യോടെയായിരുന്നു സംഭവം.

രാവിലെ കോൺഫ്രൻസ് മീറ്റിംങിനായി ഇദ്ദേഹത്തെ ബന്ധപ്പട്ടെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഓഫീസിന് സമീപത്തെ ഗസ്റ്റ് റൂമിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കോട്ടയം ഈസ്റ്റ്‌ പോലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post