പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജിന് എതിരെ സി പി ഐ. മന്ത്രി വീണാജോര്‍ജിന് ഫോണ്‍ അലര്‍ജിയാണെന്നും സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം.ഔദ്യോഗിക നമ്പറില്‍ വിളിച്ചാലും ഫോണ്‍ എടുക്കില്ല. ആരോഗ്യവകുപ്പില്‍ മന്ത്രിക്ക് നിയന്ത്രണമില്ലെന്നും ശൈലജ ടീച്ചറിന്‍റെ കാലത്തെ നല്ലപേരു പോയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.ചിറ്റയം ഗോപകുമാറും വീണാ ജോര്‍ജും തമ്മിലുള്ള തര്‍ക്കം സംഘടനയ്ക്ക് നാണക്കേടായെന്നും വിമര്‍ശനം ഉയര്‍ന്നു.
സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനും രൂക്ഷ വിമര്‍ശനം ഉണ്ട്. എല്‍.ഡി.എഫ് ജില്ലായോഗങ്ങളില്‍ കൂടിയാലോചന വേണ്ടത്രയില്ലെന്ന് സംഘടനാ റിപ്പോർട്ടിൽ ഉണ്ട് .കോന്നി എം എൽ എ ജനീഷ് കുമാര്‍ സിപിഐയോട് ശത്രുതാ മനോഭാവത്തിലാണ് പെരുമാറുന്നതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.