റിഫ മെഹ്നുവിന്റെ മരണം; മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും


കാസറഗോഡ്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പോക്‌സോ കേസില്‍ റിമാന്‍ഡിലായ ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. അന്വേഷണസംഘം പ്രൊഡക്ഷന്‍ വാറന്റിന് വേണ്ടിയുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് മെഹ്നാസിനെതിരെ കേസെടുത്തത്. 

أحدث أقدم