പന്നഗം തോട്ടിലെ തടയണകൾ പൊളിച്ചുനീക്കണം. സോബിൻലാൽ


കോട്ടയം: അതിതീവ്ര മഴയും മിന്നൽ പ്രളയങ്ങളും തുടരുന്ന സാഹചര്യത്തിൽ പന്നഗം തോട്ടിലെ അശാസ്ത്രീതടയണകൾ എല്ലാം പൊളിച്ചുനീക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം പാമ്പാടി, തോട്ടയ്ക്കാട്, കറുകച്ചാൽ തുടങ്ങി മേഖലകളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൻ്റെ അനുഭവം ഉൾക്കൊണ്ടു കൊണ്ട് പന്നഗം തോട്ടിലെ തടയണകൾ പൊളിച്ചുനീക്കി വെള്ളമൊഴുക്ക് സുഗമമാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. കഴിഞ്ഞ വർഷം ഏകദേശം പത്തോളം പ്രളയങ്ങൾ മറ്റക്കരയെ വിഴുങ്ങിയിരുന്നു. മേഘവിസ്ഫോടനങ്ങൾ ഉണ്ടായാൽ പന്നഗത്തിൻ്റെ കരയിലുള്ള നിരവധി വീടുകളിൽ വെള്ളം കയറാൻ സാധ്യത വളരെ കൂടുതലാണ്. രാത്രി കാലങ്ങളിൽ ആണെങ്കിൽ ഉറക്കമായതിനാൽ ഇത് പലരും അറിയാനും സാധ്യത കുറവായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ ജനങ്ങളുടെ ജീവന് വരെ ഭീഷണി ഉണ്ടാകാം. ഈ സാഹചര്യം കണക്കിലെടുത്ത് പന്നഗത്തിലെ അശാസ്ത്രീയ തടയണകൾ എല്ലാം ഡീകമ്മീഷൻ ചെയ്ത് ഒഴുക്ക് സുഗമമാക്കാൻ വേണ്ട നടപടികൾ ഉടൻ ഉണ്ടാകണമെന്ന് പന്നഗം തോട് പുനർജ്ജനി സമിതി കോർഡിനേറ്റർ സോബിൻലാൽ ആവശ്യമുണ്ട്.
Previous Post Next Post