സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തും മുദ്രലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പുനടത്തിയ കേസില്‍ യുവതി അറസ്റ്റിൽ

തിരുവല്ല: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തും മുദ്രലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പുനടത്തിയ കേസില്‍ തിരുമൂലപുരം അടുമ്പട കുരിശുംമൂട്ടില്‍ താഴ്ചയില്‍ ഇന്ദു കണ്ണന്‍ (39) അറസ്റ്റിലായി. വായ്പ ശരിപ്പെടുത്താമെന്നുപറഞ്ഞ് 2.3 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവല്ല സ്വദേശിനി സുനിത നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. ഇന്ദു പിടിയിലായത് അറിഞ്ഞ് തട്ടിപ്പിനിരയായ നാല് ചങ്ങനാശ്ശേരി സ്വദേശികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
ചെങ്ങന്നൂരിലെ വിജിലന്‍സ് ഉദ്യോഗസ്ഥയാണെന്ന് ഇവര്‍ ചിലരോട് അവകാശപ്പെട്ടിരുന്നതായും പറയുന്നു.പാലാ ,ചങ്ങനാശേരി ,തിരുവല്ല ,ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ നിന്നായി അനേകരെ കബളിപ്പിച്ചു പണം തട്ടിയതായി പരാതി വന്നിട്ടുണ്ട്.മൊബൈൽ ഫോൺ ഉപയോഗിക്കാതെ പോലീസിനെ കബളിപ്പിച്ചു നടന്നെങ്കിലും ചങ്ങനാശേരി ഭാഗത്ത് വച്ച് ഫോൺ ഉപയോഗിച്ചപ്പോൾ പോലീസ് പിടികൂടുകയായിരുന്നു.ഇവരെ റിമാൻഡ് ചെയ്തു
أحدث أقدم