കൂരോപ്പടയിൽ വൈദികന്റെ വീട്ടിലെ മോഷണം; പോലീസ് നായ ചേതക് എത്തിയത് അടുത്ത വീട്ടിലും അതിഥി തൊഴിലാളികൾ താമസിക്കുന്നയിടത്തും.

കോട്ടയം: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. ത്രികോതമംഗലം പള്ളി വികാരി ഫാദർ ജേക്കബ് നൈനാന്റെ എളപ്പനാൽ പടിയിലെ വീട്ടിൽ നിന്നാണ് പട്ടാപ്പകൽ മോഷണം നടന്നത്. ഇന്നലെ വൈകുന്നേരം നാലരയ്ക്കും ഏഴുമണിക്കും ഇടയിലായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇന്ന് രാവിലെ കൂരപ്പടയിലെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. തുടർന്ന് കോട്ടയത്തുനിന്നും വിരൽ അടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇതിനുശേഷം കോട്ടയം ഡോഗ്സ് സ്ക്വാഡിലെ ചേതക് എന്ന പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. 
വീടിന് പിന്നിലെ അടുക്കള വാതിൽ വഴിയാണ് മോഷ്ടാവ് പുറത്തേക്ക് കടന്നുപോയത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. പിൻവാതിലിൽ വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. അടുക്കള ഭാഗത്ത് നിന്നുമാണ് ഡോഗ്സ് സ്ക്വാഡ് പരിശോധന നടത്തിയത്. വീടിന്റെ പിൻവാതിൽ നിന്നും തൊട്ടടുത്ത വീടിന്റെ മുറ്റത്തെത്തിയ ശേഷം റോഡിലേക്ക് ഇറങ്ങിയാണ് നായ ഓടിയത്. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് 250 ഓളം മീറ്റർ ദൂരെ ഒരു വീട്ടിൽ നായ മണം പിടിച്ചെത്തി. അതിന് തൊട്ടടുത്തുള്ള വീട്ടിലേക്കും പിന്നീട് നായ പോയി. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഏറ്റവും ഒടുവിൽ നായ എത്തിയത്. 

അതുകൊണ്ടുതന്നെ താക്കോൽ എവിടെയുണ്ട് എന്ന് അടക്കം അറിയുന്ന ആൾ ആകാം മോഷണത്തിന് പിന്നിൽ എന്ന സംശയം പോലീസിനുണ്ട്. വൈദികനും ഭാര്യയും പള്ളിയിൽ പോയ സമയത്ത് മൂത്തമകൻ ഭാര്യ വീട്ടിലേക്ക് പോയി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. വീടിന് തൊട്ടുമുന്നിൽ തന്നെ കട നടത്തുകയാണ് ഇയാൾ. ഇതിന് സമീപത്തുള്ള കടകളും മോഷണം നടക്കുന്ന സമയം തുറന്നിരുന്നു. അസ്വാഭാവികമായി ഒന്നും ഇവിടെ കണ്ടെത്തിയിരുന്നില്ല എന്നാണ് ഈ കടയിൽ ഉള്ളവർ പോലീസിന് നൽകിയിരിക്കുന്ന വിവരം.

Previous Post Next Post