വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപെടുത്തി






കോട്ടയം :
വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപെടുത്തി. പുതുപ്പള്ളി എരമല്ലൂരിലെ കളത്തിൽ ജോബി ജോണിന്റെ പുരയിടത്തിൽ വലയിൽകുടുങ്ങിയ പെരുമ്പാമ്പിനെ യാണ്  രക്ഷപെടുത്തിയത്. 

പുരയിടത്തിൽനിന്നും സുരക്ഷിത സ്ഥലത്തേക്ക് നീക്കിയ പെരുമ്പാമ്പിനെ വനംവകുപ്പ് അംഗീകൃത സ്നേക്ക് റെസ്ക്യൂവേഴ്സായ സുമോൻ പുതുപ്പള്ളി,ഡോ:രാജേഷ് കടമാൻചിറ എന്നിവർചേർന്ന് വലമുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. 

ഇവിടെ തുടർച്ചയായി രണ്ടാംതവണയാണ് പെരുമ്പാമ്പ് വലയിൽ കുടുങ്ങുന്നത്. 

ഇന്നലെ ആർപ്പുക്കരയിൽ ഒരു മാസം മുൻപ് കാറിൽ കയറിക്കൂടിയ രാജവെമ്പാലയെ വനം വകുപ്പിന്റെ പാമ്പ് പിടുത്തക്കാരായ ഉദ്യോഗസ്ഥർ എത്തി പിടികൂടി ഉൾവനത്തിലേക്ക് വിട്ടിരുന്നു.
أحدث أقدم