പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു


മനാമ: പ്രവാസി മലയാളി യുവാവിനെ ബഹ്‌റൈനിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പയ്യോളി സ്വദേശിയായ സിദ്ദാര്‍ത്ഥ് സജീവ് (27) ആണ് മരിച്ചത്. റിസോര്‍ട്ടിലെ ഓപ്പണ്‍ പൂളിലാണ് സിദ്ദാര്‍ത്ഥ് സജീവ് മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു യുവാവ്.  പൂളിന്റെ അടിത്തട്ടില്‍ ചലനമറ്റ നിലയിനിലയിലാണ് യുവാവിനെ കണ്ടെത്തിയത്.   ബഹ്റൈനിലെ ദക്ഷിണ ഗവര്‍ണറേറ്റിലെ പ്രമുഖ ബീച്ച് റിസോര്‍ട്ടിലായിരുന്നു അപകട0.

أحدث أقدم