സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തോഷ് കുമാറിനെ ബിനു പരാജയപ്പെടുത്തി. സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തേഷ് കുമാറിന് എതിരെ ഒരു വിഭാഗം രംഗത്തുവന്നതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എതിര്‍ ചേരിയിലുള്ള നേതാവാണ് വി ബി ബിനു. 29 വോട്ടാണ് ബിനുവിന് ലഭിച്ചത്. സന്തോഷ് കുമാറിന് 21 വോട്ടും ലഭിച്ചു. സംസ്ഥാന സെക്രട്ടറിയുടെ സ്വന്തം ജില്ലയില്‍ തന്നെ വോട്ടെടുപ്പ് വേണ്ടിവന്നത് പാര്‍ട്ടിയിലെ വിഭാഗിയത തുറന്നുകാട്ടുന്നതായി.