ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞതോടെ ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു

നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് കടകളിൽ നോട്ടീസ് നൽകാൻ എത്തിയെങ്കിലും വ്യാപാരികൾ പ്രതിഷേധം ശക്തമാക്കിയതോടെ ഉദ്യോഗസ്ഥർ നടപടി തല്ക്കാലം നിർത്തിവെച്ച് പിരിഞ്ഞു പോവുകയായിരുന്നു.

 നിയമവിദഗ്ധരുമായി ആലോചിച്ച് കാലതാമസം വരുത്താതെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്ന്  നഗരസഭ ആക്ടിംഗ് സെക്രട്ടറി അനില അന്ന വർഗീസ് അറിയിച്ചു
Previous Post Next Post