അബുദാബി: യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കട പറപ്പൂർ മുക്രിയൻ ഷിഹാബുദ്ദീൻ (40) ആണ് മരിച്ചത്. അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ജോലി ആവശ്യത്തിനായി മരുഭൂമിയിലെ റിഗ് സൈറ്റിലേക്ക് പോകവെ ഷിഹാബുദ്ദീനും സംഘവും യാത്ര ചെയ്‍തിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപെടുകയായിരുന്നു. ഭാര്യ – റൈഹാനത്ത്. മക്കൾ – ഷബൂബ (8), സിയ ഫാത്തിമ (5), ഷിഹാൻ മുഹമ്മദ് (2). സഹോദരങ്ങൾ – നാസർ, നദീറ, ബുഷ്റ.
യുഎഇയിൽ വാഹനാപകടത്തിൽ മലയാളി പ്രവാസി മരിച്ചു
jibin
0
Tags
Top Stories
