കേസിലെ പരാതിക്കാരിക്ക് തെളിവ് നല്കാന് സാധിച്ചില്ലെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.കൂടാതെ പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ റിപ്പോര്‍ട്ട് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പരാതിക്കാരിയുമായി എംഎല്‍എ ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ആദ്യം കേസ് അന്വേഷിച്ച കേരള പൊലീസിലെ പ്രത്യേക സംഘത്തിനും തെളിവ് കണ്ടെത്താനായിരുന്നില്ല.