✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിൽ രാത്രിമഴ കനത്തപ്പോൾ നാട്ടുകാർ ഒരു പ്രളയത്തെക്കുറിച്ച് സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടില്ല ഇന്നലെ രാത്രി 11 ന് തുടങ്ങിയ മഴ രാവിലെ അവസാനിച്ചപ്പോൾ പാമ്പാടിക്കാർ ഉണർന്നത് നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത പ്രളയവാർത്ത കേട്ടാണ്
ഗ്രാമറ്റം പുറകുളം ഭാഗത്ത് തോട് കരകവിഞ്ഞ് ഒഴുകി വീടുകൾ ഒറ്റപ്പെട്ടു സഹായത്തിനായി നാട്ടുകാർ പാമ്പാടി സ്റ്റേഷനിലേക്ക് വിളിച്ചു ,അറിഞ്ഞ ഉടൻ തന്നെ പാമ്പാടി സ്റ്റേഷനിലെ പോലീസ് സംഘം സ്ഥലത്തെത്തി, കരകവിഞ്ഞ് ഒഴുകുന്ന തോട് കണ്ട് പകച്ചു നിൽക്കാതെ C I തൻ്റെ ഔദ്യോഗിക വേഷം അഴിച്ച് മാറ്റി നാട്ടുകാരിൽ നിന്നും ഒരു മുണ്ട് വാങ്ങി ഉടുത്തു
തുടർന്ന് കുത്തൊഴുക്കിൽ വെള്ളത്തിലൂടെ ഒറ്റപ്പെട്ട വീട്ടിൽ നീന്തി എത്തി വീട്ടിൽ നീന്തി എത്തിയ ആൾ പാമ്പാടി CI ആണെന്ന വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു, തുടർന്ന് മറുകര എത്തിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വന്നപ്പോൾ പാമ്പാടി ഫയർഫോഴ്സിനെ വിവരമറിയിച്ചു ഉടൻ തന്നെ പാമ്പാടി ഫയർഫോഴ്സും സ്ഥലത്തെത്തി
തുടർന്ന് ഫയർഫോഴ്സിൻ്റെ ലൈഫ് ബോട്ടിൽ വീട്ടിലുള്ളവരെ മറുകര എത്തിച്ചു അങ്ങാടിക്കുന്നേൽ അഭിലാഷ് ,രാജൻ എന്നിവരെക്കൂടാതെ
ശ്രീ നിലയം രാമചന്ദ്രൻ്റെ ക്യാൻസർ രോഗിയായ അമ്മയെയും സുരക്ഷിതമായി രക്ഷപെടുത്തി 2018 ലെ പ്രളയകാലത്ത് ഏറ്റുമാനൂർ സ്റ്റേഷനിൽ S. I ആയി സേവനം അനുഷ്ഠിച്ചിരുന്ന പ്രശാന്ത് കുമാർ നിരവധിജീവനുകൾ രക്ഷിച്ചിട്ടുണ്ട് ,ഗ്രാമറ്റത്ത് രക്ഷപെടുത്തൽ മൊബൈലിൽ ചിത്രീകരിച്ചവരുടെ കമൻ്റുകളും വൈറലായി അവിടെ കാന ഉണ്ട് സാറെ എന്ന് നാട്ടുകാരിൽ ഒരാൾ വിളിച്ച് പറഞ്ഞപ്പോൾ കാഞ്ഞിരംകാരന് എന്ത് കാന എന്നായിരുന്നു മറു കമൻ്റ്
കോട്ടയം കാഞ്ഞിരം സ്വദേശിയായ ഇദ്ധേഹം ചെറുപ്പം മുതലേ നീന്തലിൽ നല്ല പ്രാവീണ്യം ഉള്ള ആൾ, മികച്ച കുറ്റാന്വേഷണ മികവും ഉള്ള ആൾ ആണ് ,ഏറ്റുമാനൂരിലെ സേവനത്തിനു ശേഷം ചങ്ങശേരിയിൽ CI ആയി സ്ഥാനകയറ്റം ലഭിച്ച് സേവനം അനുഷ്ഠിച്ച ശേഷമാണ് പാമ്പാടിയിൽ എത്തുന്നത് 2 മക്കൾ ഉണ്ട് ,
രക്ഷാദൗത്യത്തിൽ
CI പ്രശാന്ത് കുമാറിനൊപ്പം , SI ലെബി മോൻ,SI ജോമോൻ, SCPO മാരായ സുനിൽ (ജനമൈത്രി ബീറ്റ് ഓഫീസർ), അനിൽ MR,സുനിൽ കുര്യൻ തുടങ്ങി ഉദ്യോഗസ്ഥർ പങ്കെടുത്തു