✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി സ്റ്റേഷനിലെ Ci പ്രശാന്ത് കുമാർ ,Si ലെബി മോൻ ഉൾപ്പെടെ 6 പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവ്വീസ് എൻട്രി ലഭിച്ചു പാമ്പാടിയിൽ ഉണ്ടായ പ്രളയ സമയത്തെ സേവനം മാനിച്ചാണ് ഗുഡ് സർവ്വീസ് എൻട്രി ലഭിച്ചത് പാമ്പാടിയിൽ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴ നാശം വിതച്ചപ്പോൾ പാമ്പാടിയിലെ ദുരന്തപ്രദേശങ്ങളിൽ സമയോചിതമായി ഇടപെട്ട് നിരവധി ജീവനുകൾ രക്ഷിച്ചതിനാണ് പാമ്പാടി പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർക്ക്ഗുഡ് സർവ്വീസ് എൻട്രി ലഭിച്ചത് സ്റ്റേഷൻ S H O പ്രശാന്ത് കുമാർ , S .l ലെബി മോൻ ,S .I ജോമോൻ M തോമസ് ,ജനമൈത്രി ബീറ്റ് ആഫീസർ സുനിൽ P C ,S .C .P .O അനിൽ കുമാർ ,C P O സുനിൽ കുര്യൻ എന്നിവർക്കാണ് ഗുഡ് സർവ്വീസ് എൻട്രി ലഭിച്ചത് , പ്രളയ സമയത്ത് പാമ്പാടി S H O പ്രശാന്ത് കുമാർ യൂണിഫോം ഊരിമാറ്റി തോർത്ത് മുണ്ട് ഉടുത്ത് കുത്തൊഴിക്കിൽ മറുകര നീന്തി 4 ജീവനുകൾ സുരക്ഷിത സ്ഥാനത്ത് എത്തിച്ച വാർത്ത പാമ്പാടിക്കാരൻ ന്യൂസാണ് റിപ്പോർട്ട് ചെയ്ത് ജനങ്ങളെ അറിയിച്ചത് .
ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാർത്ത വൈറലായതിനെ തുടർന്ന് കേരളത്തിലെ മുൻനിര മുഖ്യധാരാ മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തതോടു കൂടി കേരളമാകെ പാമ്പാടിയിലെ പോലീസിൻ്റെ പ്രവർത്തനത്തെ അഭിനന്ദിക്കുകയായിരുന്നു ,ഇപ്പോൾ ഈ ഉദ്യോഗസ്ഥരെ ഗുഡ് സർവ്വീസ് എൻട്രിയും തേടിയെത്തി ,ഇതിനോടകം നിവരധി സംഘടനകളും പാമ്പാടി പോലീസിന് അഭിനന്ദനം അറിയിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടു കഴിഞ്ഞു