പാലക്കാട് : ശിക്ഷാവിധി കേട്ട് പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് രക്ഷപ്പെട്ടു. പാലക്കാടാണ് സംഭവമുണ്ടായത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്.
പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ഇന്നലെ പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ഹരിദാസനെ 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ശിക്ഷാവിധി കേട്ടതിനു ശേഷമാണ് ഇയാൾ മുങ്ങിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.