ഇടുക്കി : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വിദേശ യുവാവ് അധ്യാപികയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തു.
കള്ളക്കടത്ത് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണയായി 12 ലക്ഷം രൂപ ഇടുക്കി തൊടുപുഴ സ്വദേശിനിയായ അധ്യാപികയില്‍നിന്ന് തട്ടിയെടുത്തത്. സംഭവത്തില്‍ അധ്യാപിക നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.
അപ്രതീക്ഷിതമായാണ് യുവാവുമായി അധ്യാപിക പരിചയത്തിലാകുന്നത്. ഇവരുടെ പരിചയം ഉറ്റബന്ധത്തിലേക്ക് മാറി. ഇതോടെ യുവാവ് അധ്യാപികയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അയയ്ക്കുകയാണെന്ന് അറിയിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എയര്‍പോര്‍ട്ട് കസ്റ്റംസില്‍ നിന്നാണെന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ വിദേശത്തുനിന്ന് എത്തിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട് അധ്യാപികയ്ക്ക് ഒരു ഫോണ്‍ സന്ദേശം ലഭിച്ചു. ഈ സമ്മാനം ഏറ്റുവാങ്ങാനായി കസ്റ്റംസ് ഡ്യൂട്ടിയായി അഞ്ചു ലക്ഷം രൂപ അടയ്ക്കണമെന്ന അറിയിപ്പും അധ്യാപികയ്ക്ക് ലഭിച്ചു. ഇതിൽ വിശ്വസിച്ച് പണം നൽകിയതോടെയാണ് അവർ ചതിക്കുഴിയിൽ വീണത്.