നെടുമ്പാശ്ശേരിയിൽ ചായയ്ക്കും കാപ്പിക്കും 250 രൂപ; വിഷയത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്.






കൊച്ചി:
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില ഈടാക്കുന്നതിനെതിരായ പരാതിയില്‍ വീണ്ടും ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത് 30 രൂപയുമായി സിയാല്‍ വില നിശ്ചയിച്ചു.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ചായയ്ക്കും കാപ്പിയ്ക്കും സ്‌നാക്‌സിനും അമിത വില ഈടാക്കുന്നതിനെതിരെ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് 2019 ല്‍ പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിനുളളില്‍ ചായയും കാപ്പിയും സ്‌നാക്‌സും നല്‍കുവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നെടുമ്ബാശേരി എയര്‍പോര്‍ട്ട് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഷാജി ജെ കോടങ്കണ്ടത്ത് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.


Previous Post Next Post