തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 27 ലക്ഷം രൂപ പിടികൂടി


കൊല്ലം: കെഎസ്ആർടിസി ബസിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മതിയായ രേഖകളില്ലാത്ത 27 ലക്ഷം രൂപ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസ് അധികൃതർ പിടികൂടി. KL 15 A 2011 എന്ന നമ്പറിലുള്ള തെങ്കാശി തിരുവനന്തപുരം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് പണം കൊണ്ടുവന്നത്.
തമിഴ്നാട് കടയനല്ലൂർ സ്വദേശി മുഹമ്മദ് അക്രം ആണ് പിടിയിലായത്. പണം ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുവനന്തപുരത്തുനിന്നും പഴയ സ്വർണം വാങ്ങാനാണ് പണം കൊണ്ടുവന്നത് എന്നാണ് പിടിയിലായ മുഹമ്മദ് അക്രം എക്സൈസിന് നൽകിയ മറുപടി.
Previous Post Next Post