സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പകുതിയില്‍ അധികം പേര്‍ക്കും മലയാളം വായിക്കാനറിയില്ല ; എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്



 
തിരുവനന്തപുരം:  സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പകുതിയില്‍ അധികം പേര്‍ക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാക്ഷരത വകുപ്പും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണ് നിപുണ്‍ ഭാരത് മിഷന്റെ ഭാഗമായി നടത്തിയ സര്‍വേയിലാണ് കുട്ടികള്‍ക്ക് മലയാളത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ അറിയില്ലെന്നത് കണ്ടെത്തിയത്. 

സംസ്ഥാനത്തെ 104 സ്‌കൂളുകളില്‍ 1061 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്. സര്‍വ്വേ പ്രകാരം സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 16 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് മലയാളം ശരിയായി വായിക്കാനും മനസിലാക്കാനും (ശരാശരിക്ക് മുകളില്‍) കഴിയുന്നതെന്ന്  റിപ്പോര്‍ട്ട് പറയുന്നു. ഈ കുട്ടികള്‍ക്ക് ഒരു മിനിറ്റില്‍ 50 ന് മുകളില്‍ വാക്കുകള്‍ ശരിയായി വായിക്കാന്‍ കഴിഞ്ഞു. ബാക്കി 28 ശതമാനം കുട്ടികള്‍ ശരാശരി പ്രകടനം കാഴ്ചവെച്ചപ്പോള്‍ 56 ശതമാനം തീരെ നിരാശപ്പെടുത്തി.

ഇവര്‍ക്ക് 10 വാക്കുകള്‍ പോലും വായിക്കാന്‍ പറ്റുന്നില്ലെന്നും അടിസ്ഥാന അറിവ് വളരെ കുറവാണെന്നും പഠനം പറയുന്നു. അതിനാല്‍ പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന ഗ്രേഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഹിന്ദി ഭക്ഷ അറിവിലും മൂന്നാം ക്ലാസ് കുട്ടികള്‍ വളരെ പിന്നിലാണ്.
أحدث أقدم