പാലക്കാട്: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ചരസുമായി യുവതിയടക്കം മൂന്നുപേർ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. തൃശ്ശൂര്‍ സ്വദേശി അശ്വതി (24), തൃപ്രയാര്‍ നാട്ടിക സ്വദേശി ആഷിക് (24), തൃശ്ശൂര്‍ കാര സ്വദേശി അജയ് (21) എന്നിവരെയാണ് റെയിൽവേ സംരക്ഷണസേനയും പാലക്കാട് എക്സൈസ് റേഞ്ച് ടീമും ചേർന്ന് പിടികൂടിയത്. പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് അംഗസംഘം പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം ചരസാണ് പിടിച്ചെടുത്തത്. വിപണിയിൽ രണ്ട് ലക്ഷത്തോളം വില വരുന്ന ലഹരിയുമായി പിടിയിലായത്. മണാലിയിൽ നിന്നും ചരസ് വാങ്ങി റോഡ് മാർഗം ഡൽഹിയിലെത്തി അവിടെ നിന്നും കേരള എക്‌സ്പ്രസ് തൃശ്ശൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് മൂന്ന് പേരും പിടിയിലായത്. പാലക്കാട് ജംഗ്ഷൻ എക്സൈസും ആര്‍ പി എഫും ട്രെയിനില്‍ നടത്തുന്ന പരിശോധന കണ്ട് ഭയന്ന് സംഘം വണ്ടിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. തുടർന്ന് പ്ലാറ്റ്‌ഫോമില്‍ വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ആര്‍ പി എഫ് സി ഐ സൂരജ് എസ് കുമാറിന്‍റെ നേതൃത്വത്തില്‍ എക്സൈസ് റേഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ സെയ്ത് മുഹമ്മദും സംഘവുമാണ് സ്റ്റേഷനിൽ പരിശോധന നടത്തിയത്.