മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്, ഒക്ടോബർ ആദ്യം യാത്രയെന്ന് റിപ്പോർട്ട്







തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ലണ്ടന്‍, ഫിന്‍ലന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്.ലണ്ടന്‍, ഫിന്‍ലന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. ഫിന്‍ലന്‍ഡ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ഉണ്ടാകും.

ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടാകും. വിദ്യാഭ്യാസമേഖലയിലെ സഹകരണം അടക്കം ചര്‍ച്ച ചെയ്യുന്നതിനാണ് ഫിന്‍ലാന്‍ഡ് സന്ദര്‍ശനം. മുൻപ് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനമെന്നാണ് വിശദീകരണം.

മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡിലെ നോക്കിയ നിര്‍മ്മാണ യൂണിറ്റും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. ലണ്ടന്‍ സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതിക്കായി പൊതുഭരണവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.


أحدث أقدم