കടിച്ച മൂർഖനെ തിരിച്ചുകടിച്ച് കൊന്നു; കഴുത്തിലിട്ട് പ്രദർശിപ്പിച്ച് യുവാവ്


ഒഡീഷ : തന്നെ കടിച്ച മൂർഖൻ പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് യുവാവ്. ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം. പാടത്ത് പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂർഖനെ തിരിച്ചുകടിച്ച് കൊന്ന സലിൽ നായക് എന്ന യുവാവ് പാമ്പിനെ കഴുത്തിലിട്ട് ഗ്രാമം മുഴുവൻ പ്രദർശിപ്പിക്കുകയും ചെയ്തു. യുവാവിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് അടുത്തിടെ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഈ വെള്ളപ്പൊക്കത്തിൽ സലിലിൻ്റെ കൃഷിയിടവും മുങ്ങിപ്പോയി. വെള്ളമിറങ്ങിയപ്പോൾ കൃഷിയിടത്തിൻ്റെ അവസ്ഥ പരിശോധിക്കാനെത്തിയ സലീമിൻ്റെ ഇടതുകാലിൽ മൂർഖൻ കടിച്ചു. ദേഷ്യം പിടിച്ച സലിൽ തന്നെ കടിച്ച മൂർഖനെ തിരഞ്ഞ് കണ്ടുപിടിച്ച് കടിച്ചുകൊല്ലുകയായിരുന്നു. തുടർന്ന് മൂർഖനെ കഴുത്തിലിട്ട് ദാരദ ചന്തയിലേക്കിറങ്ങിയ സലിൽ തൻ്റെ സൈക്കിളിൽ അവിടെയൊക്കെ ചുറ്റിക്കറങ്ങുകയും ചെയ്തു. ആശുപത്രിയിൽ പോകാൻ ഉപദേശിച്ചവരോട് താൻ മന്ത്രവാദിയാണെന്നും വിഷം സ്വയം ഇറക്കിയെന്നും ഇയാൾ പറഞ്ഞു. ഇയാളുടെ മാനസിക നില തകരാറിലാണെന്ന് അധികൃതർ പറയുന്നു.


Previous Post Next Post