ചിങ്ങവനം : എംസി റോഡിൽ പുത്തൻപാലത്ത് ഇന്നലെ രാത്രി ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം.
പിക്കപ്പിലെത്തിയ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവാലം അമ്പിളി ഭവനിൽ പൊന്നപ്പൻ (60), മരുമകൻ ജോമോൻ (45) എന്നിവർക്കാണ് പരുക്കേറ്റത്.