മഴ ; സ്കൂൾ കെട്ടിടം ഭാഗികമായി തകർന്നു !


ഇടുക്കി : വട്ടവടയിൽ അതിശക്തമായ മഴയെ തുടർന്ന് സ്കൂൾ കെട്ടിടം ഭാഗികമായി തകർന്നു. മഴ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാവുകയും ഇതേ തുടർന്ന് സ്കൂൾ കെട്ടിടം ഭാഗികമായി പൊളിഞ്ഞുമാറുകയുമായിരുന്നു. മണ്ണിടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിച്ച് അറ്റകുറ്റപണികൾ നടത്താതെ കുട്ടികൾക്ക് പഠനം തുടരാനാകാത്ത അവസ്ഥയാണുള്ളത്.

ഇന്നലെ ഉച്ചയോടെയാണ് വട്ടവടയിൽ മഴ ശക്തമാകാൻ തുടങ്ങിയത്. കൊട്ടക്കമമ്പൂർ, പഴത്തോട്ടം എന്നിവിടങ്ങളിലാണ് മഴ ശക്തമായത്. ഇതേ തുടർന്ന് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റുകൾ മണ്ണിടിഞ്ഞ് വീഴുകയും ഗതാഗതം പൂർണമായി തടസപ്പെടുകയും ചെയ്തിരുന്നു. ആദ്യമായാണ് വട്ടവടയിൽ ഇത്ര ശക്തമായ മഴ ഉണ്ടാകുന്നത്
Previous Post Next Post