കുടുംബത്തിലേക്ക് രണ്ടാം തവണയും എന്‍ജിനീയറിംഗ് ഒന്നാംറാങ്ക്; സ്വപ്ന നേട്ടം സ്വന്തമാക്കി വിശ്വനാഥ്

ഇടുക്കി: വിജയക്കുതിപ്പിലാണ് ഇടുക്കി അണക്കരയിലെ ശങ്കരമംഗലം വിനോദിന്റെ കുടുംബം. മൂത്തമകന് പുറമെ വിനോദിന്റെ രണ്ടാമത്തെ മകനും വീട്ടിലേക്ക് എത്തിച്ചത് എന്‍ജിനീയറിംഗില്‍ ഒന്നാംറാങ്ക്. 2019-ലായിരുന്നു മൂത്തമകന്‍ വിഷ്ണു വിനോദ് എന്‍ജിനീയറിംഗില്‍് ഒന്നാംറാങ്ക് നേടിയത്. ഇപ്പോള്‍ 2022-ല്‍ ഇളയമകന്‍ വിശ്വനാഥ് വിനോദിനും ഒന്നാംറാങ്ക് ലഭിച്ചിരിക്കുകയാണ്. വിജയം മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും ചേട്ടന്റെ പാത പിന്തുടരുമെന്നും വിശ്വനാഥ് പറഞ്ഞു. കുടുംബത്തിന്റേയും ചേട്ടന്റെയും മുഴുവന്‍ പിന്തുണയും തനിക്ക് ലഭിച്ചെന്നും ജെ.ഇ.ഇ അഡ്വാന്‍സ്് ഫലം കൂടി വന്ന ശേഷം ഐ.ഐ.ടി മദ്രാസില്‍ ചേര്‍ന്ന് പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിശ്വനാഥ് പറഞ്ഞു. രണ്ടു കുട്ടികള്‍ക്കും ഒന്നാംറാങ്ക് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.അവരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് വിശ്വനാഥിന്റെ അച്ഛന്‍ വിനോദ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് എന്‍ജിനീയറിംഗില്‍ ഒന്നാം റാങ്ക് നേടിയ വിശ്വനാഥിന്റെ ചേട്ടന്‍ വിഷ്ണു ഇപ്പോള്‍ ഐ.ഐ.ടി മദ്രാസില്‍ ബി.ടെ.ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ നാലാംവര്ഷ ബിരുദദാരിയാണ്. കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു വിശ്വനാഥ് എട്ടാംക്ലാസ് മുതല്‍ പഠിച്ചത്. ഇവിടെ നിന്ന് 99.6 ശതമാനം മാര്‍ക്കോടെയാണ് ഐ.സി.എസ്.ഇ പ്ലസ്ടു പാസായത്. ഇടുക്കിയില്‍് പ്ലാന്ററാണ് വിശ്വനാഥിന്റെ അച്ഛന്‍ വിനോദ്, അമ്മ ചാന്ദ്നി.
Previous Post Next Post