സ്കൂൾ സമയം തീരുമാനിക്കേണ്ടത് മത സംഘനകൾ അല്ലെന്ന് ബിജെപി നേതാവ് എം ടി രമേഷ്.

സംസ്ഥാന സർക്കാരാണ് ഇക്കാര്യം  തീരുമാനിക്കേണ്ടത്.

മതസംഘടനകൾക്ക് ഇതിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ല.
മത വിദ്യാഭ്യാസം 
കൊടുക്കണമെങ്കിൽ അവർ വേറെ വഴി നോക്കണം.
സ്കൂൾ സമയ ക്രമത്തെ കുറിച്ചോ പാഠ്യ പദ്ധതിയെ കുറിച്ചോ മത സംഘടനകൾ അഭിപ്രായം പറയുന്നത്  ഒരു മതേതര സംവിധാനത്തിന് യോജിച്ചതല്ല. 
ഈ കാര്യത്തിൽ ഗവൺമെന്റിന്റെ കരിക്കുലം കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള സമയക്രമം ഉൾപ്പെടെയുള്ള പാഠ്യ പദ്ധതി പരിഷ്ക്കരണത്തിൽ നിശ്ചയിച്ചിട്ടുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകണം.
മതസംഘടനകളുടെ അഭിപ്രായം കേട്ടാൽ ഭൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നും എം ടി രമേഷ് പറഞ്ഞു.
Previous Post Next Post