കനത്ത മഴയിൽ വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

പാലക്കാട്‌ : കോങ്ങാട് കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമരു ഭാഗം തകർന്ന് വീഴുകയായിരുന്നു.

പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. പുതിയ വീട് കെട്ടുന്നതിന്റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചിരിക്കുകയായിരുന്നു. പഴയ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കിടപ്പ് മുറിയുടെ ചുമരു തകർന്നു വീണാണ് അപകടം ഉണ്ടായത്. ആ സമയത്ത് മക്കൾ മറ്റൊരു മുറിയിലായിരുന്നതിനാൽ രക്ഷപെട്ടു
أحدث أقدم