മൂന്നു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കില്ലെന്ന് സൗദി

 


ജിദ്ദ: മൂന്നു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനാവില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം. അതേസമയം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍മാരോടൊപ്പം ടൂറിസ്റ്റ് വിസയില്‍ വരാന്‍ അനുമതി നല്‍കും. ദിവസങ്ങൾക്ക് മുമ്പാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സൗദി അറേബ്യയിലേക്ക് വരാൻ ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചത്. എന്നാൽ ഡ്രൈവർ, ലേബർ, നഴ്സ് എന്നീ മൂന്ന് പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസയിൽ വരുന്നതിന് വിലക്കുണ്ട്. എന്നാൽ മറ്റുള്ള എല്ലാ പ്രൊഫഷനുകളിലുള്ളവർക്കും ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ നേടാം. കൂടാതെ ഗാര്‍ഹിക തൊഴിലാളികൾക്ക് അവരുടെ സ്‌പോണ്‍സര്‍മാരോടൊപ്പം ടൂറിസ്റ്റ് വിസയിൽ വരുന്നതുനും വിലക്കില്ല.  ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്‍പ്പെടെ 435 റിയാലാണ് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസക്ക് ചിലവ് വരുന്നത്.

أحدث أقدم