✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി ഇലക്കൊടിഞ്ഞിയിൽ പേപ്പട്ടി ആക്രമണം രണ്ട് പേർക്ക് കടിയേറ്റു ഇന്ന് രാവിലെ 8 :30 ന് ആയിരുന്നു പേപ്പട്ടി ആക്രമണം ആക്രമണത്തിൽ ഇക്കൊടിഞ്ഞി സ്വദേശിനിയായ ഒരു യുവതിക്കും ഇലക്കൊടിഞ്ഞി സ്വദേശി മോനിച്ചനും പേപ്പട്ടിയുടെ കടിയേറ്റു ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി 15000 രൂപ വിലയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തു
നാട്ടുകാർ ചേർന്ന് പേപ്പട്ടിയെ തല്ലിക്കൊന്നെന്ന സ്ഥിതികരിക്കാത്ത റിപ്പോർട്ടുമുണ്ട് അതേ സമയം പേപ്പട്ടി ശല്യം പലതവണ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ ഉള്ളവരെ അറിയിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി