കൊച്ചി : കലൂർസ്റ്റാന്റിലും പരിസരത്തും കൂലിപ്പണിക്കാർക്കും മറ്റും ചെറുകുപ്പികളിലാക്കി മദ്യം കച്ചവടം നടത്തിവന്നിരുന്ന തമിഴ്നാട് സ്വദേശി എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിൽ. കലൂർ മണപ്പാട്ടി പറമ്പിൽ താമസിക്കുന്ന കോളാഞ്ചി മുത്തു (പാൽപാണ്ടി) (52) എന്ന തമിഴ് നാട് സ്വദേശിയാണ് എറണാകുളം റേഞ്ച് എക്സൈസ് പിടിയിലായത് .
വിവിധതരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളിൽ നിന്നായി 4 ലിറ്റർ മദ്യം പിടിച്ചെടുത്തു. രാവിലെ കൂലിപ്പണിക്ക് പോകുന്നവരെ ലക്ഷ്യം വച്ച് കൊണ്ട് "സർബത്ത് ഷേക്ക് " എന്ന പേരിലാണ് ഇയാൾ മദ്യം കച്ചവടം നടത്തി വന്നിരുന്നത്. കലൂർ ജംഗ്ഷൻ പരിസരത്തിൽ ആളുകൾ വ്യാപകമായി മദ്യം കലർത്തിയ പാനിയം കുടിക്കുന്നണ്ടെന്ന വിവരം എറണാകുളം റേഞ്ച് എക്സൈസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതേ തുടർന്ന് കലൂർ ജംഗ്ഷൻ പരിസരത്തിൽ നീരീക്ഷണം നടത്തിവന്ന ഷാഡോ സംഘം കോളാഞ്ചി മുത്തുവാണ് മദ്യം കച്ചവടം നടത്തുന്നതെന്ന് മനസ്സിലാക്കിയിരുന്നു.