ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം മരിച്ചത് ചിങ്ങവനം സ്വദേശിയായ കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും ഭാര്യ സൗമ്യ ചാക്കോയുടെയും ഇളയ മകൾ


ദോഹ അല്‍ വക്റയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർഗാർട്ടൻ എൽകെജി1 വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബിനെ (നാലു വയസ്സ്‌) ആണ് സ്‌കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം സ്വദേശിയായ കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും ഭാര്യ സൗമ്യ ചാക്കോയുടെയും ഇളയ മകളാണ് മിൻസ.

രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കു പോയ കുട്ടി സ്കൂൾ ബസ്സിൽ ഉറങ്ങിപ്പോയി. മിൻസ മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവർ വാഹനം ഡോർ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാർക്ക് ചെയ്‌തിരുന്നത്‌.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാൻ ബസിൽ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാർ കുട്ടിയെ ബസ്സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അതേസമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂർത്തിയായ ശേഷം ഉത്തരവാദികൾക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Previous Post Next Post