തിരുവനന്തപുരം : കേരള നിയമസഭയുടെ 24-ാം സ്പീക്കറായി തലശ്ശേരി എ എന്‍ ഷംസീര്‍ എം എല്‍ എയെ തിരഞ്ഞെടുത്തു. ഇന്ന് നിയമസഭചേര്‍ന്നയുടന്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എ എന്‍ ഷംസീറിന് 96 വോട്ടും പ്രതിക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഷംസീറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
തലശ്ശേരിയില്‍ നിന്നുള്ള നിയമസഭാ അംഗമായ ഷംസീര്‍ 15-ാം കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറാണ്. മുന്‍ സ്പീക്കറായ എം ബി രാജേഷ് മന്ത്രിസഭാ അംഗമായതിനെത്തുടര്‍ന്നാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്.
പുതിയ സ്പീക്കറായി തിരഞ്ഞെടുത്ത ഷംസീറിനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.