ഷേവിങ് കത്തിവെച്ച് കഴുത്തറുത്തു; തൃശൂരില്‍ നടുറോഡില്‍ യുവതിക്ക് നേരെ ആക്രമണം




 

തൃശൂര്‍: നടുറോഡില്‍ യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം. തൃശൂര്‍ എംജി റോഡിലാണ് ആക്രമണം നടന്നത്. പ്രണയപ്പകയാണെന്നാണ് പ്രാഥമിക വിവരം.

കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയെ വെട്ടിയത്. കഴുത്തിനും പുറത്തും വെട്ടേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമല്ല. പ്രതിയെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപ്പിച്ചു. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്. 
 
Previous Post Next Post