തിരുവോണ ദിവസം ബീവറേജസിന് അവധി ബാറുകൾ തുറക്കും. വിശദമായി അറിയാം

സെപ്റ്റംബര്‍ എട്ടാം തീയതി തിരുവോണ ദിനം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി അനുവദിച്ചു.
അവധി വ്യക്തമാക്കി ബെവ്‌കോയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.
അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

മദ്യവില്‍പ്പനയുണ്ടാകില്ല എന്ന അറിയിപ്പ് വന്നതോടെ ഉത്രാട ദിനമായ ബുധനാഴ്ച്ച ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.
തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.



أحدث أقدم