ദുബായ്: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി ഗ്രാൻഡ്മാസ്റ്റർ അരവിന്ദ് ചിദംബരം. ദുബായ് ചെസ് ഓപ്പണിലാണ് 22 കാരനായ അരവിന്ദ് ചിദംബരം പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി കിരീടം നേടിയത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ അരവിന്ദ് പ്രഗ്നാനന്ദയെ കീഴടക്കുകയായിരുന്നു. അരവിന്ദ് 7.5/9 പോയിന്റ് നേടി. 7 പോയിന്റ് നേടിയ പ്രഗ്നാനന്ദയും റഷ്യൻ ഗ്രാൻഡ്മാസ്റ്റർ പ്രെഡക് അലക്സാണ്ടറും രണ്ടാം സ്ഥാനത്തെത്തി.