പോലീസും അഭിഭാഷകരും തമ്മിൽ കൈയാങ്കളി; സംഭവത്തിൽ എസ്. ഐ ക്ക് പരിക്കേറ്റു


കൊല്ലം: കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിൽ കൈയ്യാങ്കാളി. അഭിഭാഷകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം നടന്നത്. അഭിഭാഷകർ ജീപ്പിന്റെ ചില്ല് തകർത്തതായി പോലീസ് പറഞ്ഞു.സംഭവത്തിൽ ഒരു എ.എസ്.ഐ.യ്ക്കും പരിക്കേറ്റിട്ടുണ്ട്.

കരുനാഗപ്പള്ളിയിലെ ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. അതിനെതിരെയാണ് അഞ്ചാം തീയതി കൊല്ലത്തെ കോടതിയിൽ തിങ്കളാഴ്ച അഭിഭാഷകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. എന്നാൽ പ്രകടനത്തിനിടെ അഭിഭാഷകർ പോലീസ് ജീപ്പിന്റെ പിൻവശത്തെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു. ഒരു വയർലെസ് സെറ്റ് നശിപ്പിച്ചതായും അക്രമത്തിൽ പള്ളിത്തടം എ.എസ്.ഐ.യെക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. എ.എസ്.ഐ.യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കരുനാഗപ്പള്ളിയിലെ സംഭവത്തിൽ നിലവിലെ അന്വേഷണസംഘത്തെ മാറ്റുന്നത് വരെ കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കുമെന്ന് കൊല്ലം ബാർ അസോസിയേഷൻ വ്യക്തമാക്കി. തിങ്കളാഴ്ചയുണ്ടായ അക്രമസംഭവങ്ങൾ അസോസിയേഷന്റെ അറിവോടെ നടന്നതല്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Previous Post Next Post