വാടാനപ്പള്ളി കടപ്പുറത്ത് ചാളചാകര


തൃശൂർ: തൃശൂർ വാടാനപ്പള്ളി കടപ്പുറത്ത് ചാളചാകര. പൊക്കാഞ്ചേരി ബീച്ചിൽ രാവിലെ ആറോടെയാണ് കരയിലേക്ക് വൻതോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. രാവിലെ കടപ്പുറത്തെത്തിയവരാണ് ചാകര ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മൽസ്യം കൊണ്ടു പോവുകയാണ്. ഇപ്പോഴും ചാകര തുടരുകയാണ്.  തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങൾ അടിച്ചുകയറുകയാണ്. നിരവധിയാളുകൾ ഇപ്പോഴും കടപ്പുറത്തെത്തുന്നുണ്ട്.


أحدث أقدم