ഏറ്റുമാനൂരിൽ സ്കൂളിലെ ഓണാഘോഷത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസ് : എറണാകുളം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു

കൊച്ചി : പോക്സോ കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം യു.സി കോളേജ് ഭാഗത്ത് അരിമ്പൂക്കാരൻ വീട്ടിൽ സഞ്ജു (20) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.

അതിജീവിത ഈ കാര്യം അമ്മയോട് പറയുകയും തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, പ്രവീൺ പി നായർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Previous Post Next Post