ശബരിമല ശാസ്താവിനെക്കുറിച്ച് സണ്ണി എം. കപിക്കാട് നടത്തിയ പരാമർശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. BVS കോട്ടയം ജില്ലാ പ്രസിഡന്റ്‌ ശ്രീ. ദീപക് രാജ്


കോട്ടയം : ഡോ. ബി. ആർ. അംബേദ്കറിന്റെ പേര് ഉപയോഗിച്ച് ഏതെങ്കിലും മതവിശ്വാസത്തെയോ ആരാധനാകേന്ദ്രത്തെയോ അപമാനിക്കുന്നത് അംബേദ്കറിന്റെ ചിന്താധാരയുമായി ചേർത്ത് വായിക്കാനാകില്ല. അംബേദ്കറിന്റെ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു മനുഷ്യന്റെ അന്തസ്സും സമത്വവും സാമൂഹിക നീതിയുമായിരുന്നു. ജാതിയുടെ പേരിലുള്ള വിവേചനത്തെയും മനുഷ്യനെ താഴ്ത്തിക്കാണിക്കുന്ന സാമൂഹിക വ്യവസ്ഥകളെയുമാണ് അദ്ദേഹം ചോദ്യം ചെയ്തത്.

അംബേദ്കർ ഒരു വിശ്വാസത്തെ വിമർശിക്കുമ്പോഴും അതിന്റെ ലക്ഷ്യം മനുഷ്യനെയും വിശ്വാസത്തേയും അപമാനിക്കുക എന്നതല്ലായിരുന്നു. മറിച്ച്, മനുഷ്യന്റെ സ്വാതന്ത്ര്യം, സമത്വം, സഹോദരത്വം എന്നിവ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന നിലപാട്.

അതിനാൽ ശബരിമല ശാസ്താവിനെ വിശ്വസിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ വിശ്വാസത്തെ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് അംബേദ്കറിന്റെ പേരിൽ ന്യായീകരിക്കാനാവില്ല.

ശബരിമല ഒരു ആരാധനാലയം മാത്രമല്ല; കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു തീർത്ഥാടന പാരമ്പര്യമാണ്. അതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ വിമർശനത്തിനും അപമാനത്തിനും തമ്മിൽ വ്യക്തമായ അതിരുണ്ട്  *നാവ് ആവുമ്പോൾ  പിഴക്കും  പക്ഷെ  അത്  വരും തലമുറയെ പിഴപ്പിക്കാൻ വേണ്ടിയാവരുത്*
അംബേദ്‌കറിന്റെ ആശയങ്ങളെ യഥാർത്ഥത്തിൽ പിന്തുടരുന്നവർ ചെയ്യേണ്ടത് വിശ്വാസികളെ തമ്മിൽ ഏറ്റുമുട്ടിക്കുക എന്നതല്ല; മറിച്ച് ജാതിവിവേചനം, സാമൂഹിക അസമത്വം, അനീതി എന്നിവയ്ക്കെതിരെ നിലകൊള്ളുകയാണ്.

അംബേദ്കറിനെ ഉദ്ധരിക്കുന്നത് മാത്രം അംബേദ്കറിസ്റ്റ് നിലപാടാകുന്നില്ല.*
അംബേദ്കറിന്റെ മനുഷ്യകേന്ദ്രിതമായ സമത്വചിന്ത ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് യഥാർത്ഥ അംബേദ്കറിസം

ശബരിമല ശാസ്താവിൽ വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ ബഹുമാനിച്ചുകൊണ്ട്, അതേസമയം അന്ധവിശ്വാസമോ സാമൂഹിക അനീതിയോ ഉണ്ടെങ്കിൽ അതിനെ യുക്തിപരമായി വിമർശ്ശിക്കാം 
സണ്ണി എം. കാപ്പിക്കാടിനോട് ചോദിക്കാനുള്ളത് നിങ്ങൾ അംബേദ്കറിസ്റ്റ് എന്ന് പറയുമ്പോൾ, അംബേദ്കറുടെ ഏത് മൂല്യമാണ് നിങ്ങൾ ഇവിടെ ഉയർത്തിപ്പിടിക്കുന്നത്?
സ്വാതന്ത്ര്യമാണെങ്കിൽ*— അയ്യപ്പഭക്തന്റെ വിശ്വാസസ്വാതന്ത്ര്യത്തെയും അംഗീകരിക്കേണ്ടതല്ലേ?

സമത്വമാണെങ്കിൽ*— അയ്യപ്പഭക്തന്റെ ആത്മാഭിമാനത്തിനും തുല്യമായ വില നൽകേണ്ടതല്ലേ?

*സാഹോദര്യമാണെങ്കിൽ*— നമ്മോട് വ്യത്യസ്തമായി വിശ്വസിക്കുന്ന മനുഷ്യനെ അപമാനിക്കാതെ സംസാരിക്കേണ്ടതല്ലേ? 

അംബേദ്കർ മനുഷ്യന്റെ മാന്യതയ്ക്കുവേണ്ടിയാണ് പോരാടിയത്. അതുകൊണ്ട്  ചോദ്യം വളരെ ലളിതമാണ്: അംബേദ്കറുടെ പേരിൽ സംസാരിക്കുമ്പോൾ, അയ്യപ്പഭക്തന്റെ മാന്യതയ്ക്ക് എന്തുകൊണ്ട് വിലയില്ല?”

*അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.*
*അതുപോലെ തന്നെ വിശ്വാസിയുടെ അന്തസ്സും സംരക്ഷിക്കപ്പെടണം.*
*അതാണ് യഥാർത്ഥ ജനാധിപത്യവും അംബേദ്കറിന്റെ സമത്വചിന്തയോടുള്ള നീതിയും
അതുകൊണ്ട്, ശബരിമല വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളിൽ നിന്ന് തങ്ങൾ പിന്മാറണമെന്നും, അംബേദ്കറിന്റെ പേര് ഇത്തരം പരാമർശങ്ങൾക്ക് മറയാക്കരുതെന്നും ശക്തമായി ആവശ്യപ്പെടുന്നു


Previous Post Next Post