വിമാനത്തിൽ അടുത്ത സീറ്റിൽ ദളപതി വിജയ്, ഇങ്ങനെയൊരു യാത്ര ആദ്യമെന്ന് വരലക്ഷ്മി ശരത്കുമാർBy സമകാലിക മലയാളം ഡെസ്‌ക്‌

വിമാനത്തിൽ അടുത്ത സീറ്റിൽ ദളപതി വിജയ്, ഇങ്ങനെയൊരു യാത്ര ആദ്യമെന്ന് വരലക്ഷ്മി ശരത്കുമാർ




 
ഹൈദരാബാദിലേക്കുള്ള ഈ യാത്ര നടി വരലക്ഷ്മി ശരത്കുമാർ മറക്കാൻ വഴിയില്ല. കാരണം ഒരു സൂപ്പർതാരത്തിനൊപ്പമായിരുന്നു വരലക്ഷ്മിയുടെ യാത്ര. ആരാണെന്നല്ലേ? സൂപ്പർതാരം വിജയ് തന്നെ. അപ്രതീക്ഷിതമായ കിട്ടിയ അനുഭവത്തിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. വിജയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

ഇതുവരെ ഹൈദരാബാദിലേക്ക് ഇത്ര മികച്ചൊരു വിമാനയാത്ര ചെയ്തിട്ടില്ല. എന്റെ പ്രിയപ്പെട്ട ദളപതി വിജയ് എന്റെ അടുത്ത് ഇരിക്കുന്നു. ഏറെ രസകരമായിരുന്നു. ലുഡോ... പൊട്ടിച്ചിരി... വര്‍ത്തമാനം പെര്‍ഫക്റ്റ് യാത്ര പെര്‍ഫക്റ്റ് ദിവസം- വരലക്ഷ്മി ശരത്കുമാര്‍ കുറിച്ചു. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന യാത്രയില്‍ ആണ് വരലക്ഷ്‍മി വിജയ്‍യെ കണ്ടുമുട്ടിയത്.


Previous Post Next Post