കടത്തിയത് 20 ലക്ഷം രൂപയുടെ മയക്കുമരുന്ന്; ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ, കേരളത്തിലേക്ക് പത്തോളം തവണ ലഹരിമരുന്ന് എത്തിച്ചു


മലപ്പുറം: ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ പോലീസ് പിടിയിൽ. താനൂർ കെപുരം സ്വദേശി മുളന്തലപ്പാട് രവീന്ദ്രൻ (47) നെയാണ് പ്രത്യേക അന്വേഷണ സംഘം സംഘം അറസ്റ്റ് ചെയ്ത്. തിരൂർ ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ടുറിസ്റ്റ് ബസിലെ ഡ്രൈവറാണ് പ്രതി. 80 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് കഴിഞ്ഞ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ പിടിയിലായവരെ ചോദ്യം ചെയ്തതിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്. വിശദമായ അന്വേഷണത്തിൽ രവീന്ദ്രൻ ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൻ്റെ ഭാഗമാണെന്ന വിവരം ലഭിച്ചു. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് പത്തോളം തവണ ഇയാൾ ലഹരിമരുന്ന് കടത്തിയതായതായി പോലീസിന് വിവരം ലഭിച്ചതോടെ രവീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പതായി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേരളത്തിലേക്ക് രാത്രികാലങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. എന്നാൽ ഈ ബസുകൾ സംസ്ഥാനത്തേക്ക് കടക്കുമ്പോൾ ഒരു ചെക്ക് പോസ്റ്റിലും കാര്യമായ പരിശോധനകൾ ഉണ്ടാവാറില്ല.


Previous Post Next Post