800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി... പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ?K S R T C എം .ഡി ക്ക് സ്വകാര്യ ബസ്സിലെ ജീവനക്കാരൻ ചോദിച്ച ചോദ്യം വൈറൽ !


കോട്ടയം : യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ തുടങ്ങി അടുത്തകാലത്തായി കെഎസ്ആര്‍ടിസിയെ ചുറ്റിപ്പറ്റി ഓരോദിവസവും നിരവധി വിവാദങ്ങളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരന്‍റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ്. കെഎസ്ആര്‍ടിസി എം ഡിക്ക് എന്ന പേരിലാണ് ഈ കുറപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


ഇതാണ് ആ കുറിപ്പ്

Dear KSRTC എംഡി, 
800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം. തൊഴില്‍ ഇല്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാ ണ്  ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത് .. ആദ്യം പണിയെടുക്കൂ... എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള  പോരാട്ടം.. എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവർ.
SAVE KSRTC.

ഇതാണ് ഫെയ്‌സ്ബുക്കില്‍ ഒരു പ്രൈവറ്റ് ബസ് ഡ്രൈവര്‍ പങ്കുവെച്ച കുറിപ്പ്. സേവ് കെ.എസ്.ആര്‍.ടി.സി. എന്ന ഹാഷ്ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.  ജോലി സമയം 12 മണിക്കൂര്‍ ആക്കിയാണ് അടുത്തിടെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ ഒരു വിഭാഗം ജിവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകാതെ തന്നെ അത് പിന്‍വലിച്ചിരുന്നു.
أحدث أقدم