പൂജാ ബംബർ ടിക്കറ്റ് നിങ്ങൾ എടുത്തോ ?എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക !!



✍️ ജോവാൻ മധുമല 

കോട്ടയം : ഓണം ബമ്പറിന് പിന്നാലെ എത്തിയിരിക്കുകയാണ് പൂജ ബംമ്പർ. 10 കോടി രൂപയാണ് ഒന്നാം സമ്മാനം  ടിക്കറ്റ് വില 250 രൂപയും 
 നിലവിൽ നറുക്കെടുപ്പ് ദിനമായ നവംബർ 20 നായുള്ള കാത്തിരിപ്പിലാണ് കേരളക്കര. ഇവിടെ 10 കോടിയാണ് ഒന്നാം സമ്മാനം എങ്കിലും 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഈ തുക ലഭിക്കുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ടത് 7 കോടി രൂപ ലഭിച്ചാൽ ഒരിക്കലും അത് മുഴുവനും ജേതാവിന് ഉപയോഗിക്കാൻ സാധിക്കില്ല. അതിൽ കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്‌ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സസെസ് വകയിൽ 16,33,725 രൂപയും സമ്മാനം ജേതാവ് അടയ്‌ക്കണം. ഉള്ള 5,75,23,150 രൂപയാകും ഒന്നാം സമ്മാനക്കാരന് ലഭിക്കുക
50 ലക്ഷം രൂപയാണ് പൂജ ബംമ്പറിന്റെ രണ്ടാം സമ്മാനം . മൂന്നാം സമ്മാനം അഞ്ച് ലക്ഷവും നാലാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനവും ഒരു ലക്ഷം രൂപയാണ്.
ഏതായാലും ഭാഗ്യം ഒന്ന് പരീക്ഷിക്കൂ ...
Previous Post Next Post