തലശേരി: കണ്ണൂർ ജില്ലാ പോലീസ് കാപ്പ ചുമത്തി നാടു കടത്തിയ യുവാവിനെ കൊച്ചിയിലെ ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കതിരൂർ സ്വദേശി കെ.വിഥുനിനെ (29)യാണ് കൊച്ചിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പചുമത്തി കഴിഞ്ഞ ദിവസം നാടുകടത്തിയിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി യുടെ ഉത്തരവ് പ്രകരമായിരുന്നു നാടുകടത്തൽ നടപടി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും പ്രതിയെ ആറ് മാസത്തേക്ക് തടഞ്ഞു കൊണ്ടാണ് ഉത്തരവിട്ടത്. ഉത്തരവ് വന്നതിന് പിന്നാലെയാണ് വിഥുനിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കേരള സാമൂഹ്യ വിരുദ്ധ പ്രവർ ത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കണ്ണൂരിൽ ഇതുവരെയായി ഇരുപതോളം പേർക്കെതിരെ പോലീസ് നടപടിയെടുത്തിട്ടുണ്ട്. സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെയുള്ളവയ്ക്കുമെതിരെയും കാപ്പ ചുമത്തിയിട്ടുണ്ട്. രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത് ഏറെ വിവാദമായിരുന്നു.