തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞദിവസം എറണാകുളം ഉൾപ്പെടെ വിവിധ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. മധ്യകിഴക്കാൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിന് ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മിന്നലോട് കൂടിയ മഴക്കാണ് സാധ്യത. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു
വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് മിന്നലോട് കൂടിയ മഴക്ക് സാധ്യത
ജോവാൻ മധുമല
0
Tags
Top Stories