ജൽ ജീവൻ മിഷൻ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ബിജെപി ധർണ്ണ നടത്തി

 കൂരോപ്പട : പഞ്ചായത്ത് ഭരണസമിതി ജൽ ജീവൻ മിഷൻ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ബി ജെ പി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ്ണ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കൂട്ടാളികളും നുണപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടികളാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

വർക്ക് എഗ്രിമെൻ്റ് പോലും ഒപ്പിടാതെ എങ്ങനെ കോൺട്രാക്ടർ പണി നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപെടുത്തേണ്ട ഉത്തരവാദിത്വം ഭരണസമിതിക്ക് ഉണ്ടെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് ബി ജെ പി ജില്ലാ സെക്രട്ടറി സോബിൻ ലാൽ പറഞ്ഞു. 

ബിജെപി പഞ്ചായത്ത് പ്രസിഡൻറ് സോമൻ ഇടത്തറ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ ബിജെപി പഞ്ചായത്ത് സെക്രട്ടറി .കെ കെ രാജൻ , അയർക്കുന്നം മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി ജി ഗോപകമാർ, രവിക്കുട്ടൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് ഹരി പാലാഴി, മണ്ഡലം സെക്രട്ടറി പദ്മജാ രവിന്ദ്രൻ, റബ്ബർ ബോർഡ് മെമ്പർ റ്റി.പി ജോർജ്കുട്ടി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി എസ് രാജൻ, മഞ്ജു കൃഷ്ണകുമാർ ,ആശാബിനു, സന്ധ്യാ ജി നായർ ബി ജെ പി പഞ്ചായത്ത് സെക്രട്ടറി രവിശങ്കർ, വൈസ് പ്രസിഡൻ്റ് ബിജയ് ബി നായർ എന്നിവർ സംസാരിച്ചു.
Previous Post Next Post