ഏറ്റുമാനൂര്‍ നിന്നും കെഎസ്ആര്‍ടിസിപമ്പ സ്‌പെഷ്യല്‍ സര്‍വ്വീസ് ആരംഭിച്ചു


കോട്ടയം: ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നും കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസ് ആരംഭിച്ചു. എല്ലാ ദിവസവും വൈകിട്ട് 7.30ന് ക്ഷേത്രമൈതാനത്ത് നിന്നുമാണ് സര്‍വ്വീസ്. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.
എരുമേലി വഴിയാണ് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്. 

ഏറ്റുമാനൂര്‍ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ആര്‍ ജ്യോതി, ദേവസ്വം ഉപദേശക സമിതി സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍ , പി.ജി. ബാലകൃഷ്ണപിള്ള, കെഎസ്ആര്‍ടിസി കോട്ടയം അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസര്‍ ഷാജി കുര്യാക്കോ, പമ്പ സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ പി.സി. സന്ദീപ്, ജിസിഐപിജി വിനോദ് കുമാര്‍, വിവിധ സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

أحدث أقدم