മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും

 കൊച്ചി : വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും. 

തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ നിന്നും ഡ്‌സ്ചാര്‍ജ് ചെയ്തു. 

മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക് തീരുമാനിച്ചത്. 
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഉമ്മന്‍ചാണ്ടിയെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ഉമ്മൻ‌ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശസ്ത്രക്രിയ ആയതിനാൽ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂർണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും ആശുപത്രിയിൽ ഒപ്പമുള്ള ബെന്നി ബഹനാൻ എംപി പറഞ്ഞു. ഉമ്മൻ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ബർലിനിലുണ്ട്.

Previous Post Next Post