പരോളിൽ വന്ന കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് മുങ്ങി

 രാജാക്കാട് : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിന് വീട്ടിലെത്തിയ പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങി. രാജാക്കാട് പൊന്മുടി കളപ്പുരയിൽ വീട്ടിൽ ജോമോനാണ് പ്രതി.

 2015 ൽ കോട്ടയം ഈസ്റ്റ് പോലീസ്റ്റേഷൻ പരിധിയിൽ നടന്ന ഒരു കൊലക്കേസിലെ പ്രതിയായ ജോമോൻ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. പ്രായമായ മാതാപിതാക്കളെക്കാണുന്നതിനു വേണ്ടി കോടതി താൽക്കാലിക പരോൾ അനുവദിക്കുകയായിരുന്നു. 

കണ്ണൂരിൽ നിന്നുള്ള രണ്ട് പോലീസുകാരുടെ സംരക്ഷണയിലാണ് ഇയാൾ വീട്ടിലെത്തിയത്. ഇവിടെ നിന്നുമാണ് പോലീസിനെ വെട്ടിച്ച് ജോമോൻ കടന്നു കളഞ്ഞത്. 

രാജാക്കാട് സി.ഐ.
ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ളേ പോലീസ് ഇയാൾക്കു വേണ്ടി തെരച്ചിൽ ആരംഭിച്ചു. പൊന്മുടിയിലെ വനമേഖലയിലേക്കാണ് ഇയാൾ കടന്നതെന്നും അതുകൊണ്ട് തന്നെ മറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മൂന്നാർ ഡി വൈ എസ് പി .കെ.ആർ. മനോജ് പറഞ്ഞു.

أحدث أقدم